Friday, October 12, 2012

അര നൂറ്റാണ്ടിനു ശേഷം ഒരൊത്തുചേരൽ


അര നൂറ്റാണ്ടിനു ശേഷം ഒരൊത്തുചേരൽ ഡോ.കാനം ശങ്കരപ്പിള്ള,പൊൻകുന്നം ഒരു വർഷം നീണ്ടു നിൽക്കുന്നകനകജൂബിലി ആഘോഷിച്ചുവരുന്ന കോട്ടയം മെഡിക്കൽ കോളേജിന്റെ,കേരളത്തിലെ മൂന്നാമത്തെ മെഡിക്കൽ കോളേജിന്റെ ആദ്യ ബാച്ച് എന്നവകാശപ്പെടുന്ന മൂന്നു കൂട്ടരുണ്ട്.കോട്ടയം മെഡിക്കൾ പഠിച്ച് ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ(ഡി.എം.ഈ) ആയി റിട്ടയർ ചെയ്ത് മട്ടാഞ്ചേരിയിലെ ഡോ.ശിവശങ്കരപ്പിള്ള, പൊൻ കുന്നത്തെ ശാന്തി ഹോസ്പിറ്റൽ ഉടമ ഡോ.പി.എൻ.ശാന്തകുമരി എന്നിവരടങ്ങിയ 1961 ഒന്നാം ബാച്ച് ആദ്യ ഒന്നരവർഷത്തെ ഒന്നാം എം.ബി.ബി.എസ്സ് പഠിച്ചത് തിരുവനന്തപുരത്തായിരുന്നു.1962 ലെ ഞങ്ങളുടെ രണ്ടാം ബാച്ചാകട്ടെ ആദ്യ ആറുമാസം തിരുവനന്തപുരത്തു പഠിച്ച ശേഷമാണ് കോട്ടയത്തു പഠനത്തിനെത്തിയത്. മെഡിക്കൽ കോളേജിലെ ആദ്യ മുസ്ലിം വനിത പ്രിൻസിപ്പലായി തീർന്ന ഷെറീഫാ ബീവി, പ്രവന്റീവ് മെഡിസിനിലെ ഇന്ദിര ദേവി എന്നിവരടങ്ങിയ 1963 ലെ മൂന്നാം ബാച്ചിനാണ് ആദ്യം മുതൽതന്നെ ആർപ്പൂക്കരയിൽ പഠിച്ചു തുടങ്ങാനായത്.മൂന്നു കൂട്ടർക്കും ആദ്യത്തേത് എന്നവകാശപ്പെടാൻ തീർച്ചയായും കാരണമുണ്ട്. കോട്ടയം മെഡിക്കൽ കോളേജിലാദ്യം പഠനം തുടങ്ങിയ 50 പേരിൽ ഏഴുപേർ,ആലുവായിലെ അബ്ദുൾ റഹ്മാൻ,കൊച്ചിയിലെ രവീന്ദ്രൻ,കോട്ടയത്തെ പി.എസ്സ്.രാമചന്ദ്രൻ,പന്തളത്തെ ചെല്ലപ്പൻ( പേരിനു മുമ്പും പിമ്പും എം.എസ്.എന്നു വയ്കാൻ സാധിച്ച ജനകീയ ഡോക്ടർ).കോട്ടയത്തെ കെ.സി.ജോസഫ്,ആലുവായിലെ മാത്യൂ ഔസേഫ് കോലഞ്ചേരിയിലെ എപ്പോഴും ചിരിച്ചിരുന്ന ഭാസ്കരൻ എന്നിവർ പലപ്പോഴായി ഈ ലോകം വിട്ടുപോയി.തൊടുപുഴയിലെ ചന്ദ്രശേഖരൻ,കാലടിയിലെ കുട്ടൻ മേനോൻ എന്നിവരെ കുറിച്ചു യാതൊരു വിവരവും ഇല്ല.ബാച്ചിലെ ഏറ്റവും പ്രായം ചെന്ന പൊൻ കുന്നംകാരൻ വി.ജെ.ആണ്ടണി കൊടുങ്ങൂരിൽ(വാഴൂർ) ഉഷസ് ക്ലിനിക് നടത്തുന്നു. അമേരിക്കാ,ഇംഗ്ലണ്ട്,ആസ്ത്രേലിയാ,ന്യൂസിലാൻഡ് എന്നീ വിദേശരാജ്യങ്ങളിലും കേരളത്തിലുമായി ചികിൽസാരംഗത്തു പ്രവർത്തിക്കുന്ന 40 പേരിൽ ഇരുപതുപേർ,അവരിൽ നല്ല പങ്കും കുടുംബസമേതം ഇക്കഴിഞ്ഞ സെപ്തമ്പർ 22നു കോട്ടയം വിൻസർ കാസ്സിലിലെ ഹെറിറ്റേജ് വില്ലേജിലെ എടൂകെട്ടിൽ ഒത്തു ചേർന്നുഅദ്ദ്യാപക ശ്രേഷ്ഠരിൽ നല്ല പങ്കും ഇഹലോകവാസം വെടിഞ്ഞിരുന്നു.എന്നാൽ കേരളത്തിലെ ആദ്യത്തെ കാർഡിയ്യോളജിസ്റ്റ് ഡോ.ജോർജ് ജേക്കബ് അനഅനസ്ത്യീഷ്യോളജിസ്റ്റ് ഡോ.മേരി ജോർജുമായും ലോകപ്രശസ്ത പാങ്ക്രിയാറ്റിക് സർജൻ ഡോ.മാത്യൂ വർഗീസ് ഭാരാസമേതവും തിരുവനന്തപുരം ,കോട്ടയം എന്നീ മെഡിക്കൽകോളേജുകളിലെ ആദ്യ ബാച്ചുകളെ പഠിപ്പിക്കാൻ ഭാഗ്യം കിട്ടിയ ഡോ.കെ.പി.ജോർജ് എന്നിവർ കൂട്ടായ്മയിൽ പങ്കെടുത്തു. മയക്കൽ വിദഗ്ദൻ തോമസ് മാത്യൂ എന്നിവർക്കു വന്നു ചേരാൻ സാധിച്ചില്ല.അടുത്ത വർഷം സെപ്തംബറിൽ മട്ടാഞ്ചേരിയിലും കപ്പലിലും ആയി കൂടുന്ന അടുത്ത സംഗമത്തിനവർ വരുമെന്നുറപ്പു നൽകി. തൃശ്ശൂരിലെ ഡോ.വി.പി.പൈലി,കാലിക്കട്ടിലെ ഡോ.പി.കെ.ശേഖരൻ,കോട്ടയത്തെ ഡോ.കെ.കെ.പ്രഭാകരൻ,തിരുവല്ലയിലെ ഡോ.പി.സി.ചെറിയാൻ,പൊൻകുന്നത്തെ ഞാൻ എന്നീ പുരുഷ ഗൈനക്കോളജിസ്റ്റുകളും കൊച്ചി ലേക്ഷോർ ഹോസ്പിറ്റലിലെ ഡോ.വിക്ടറി ജോസ്സി എന്ന വനിത ഗൈനക്കോള്ജിസ്റ്റിനേയും സംഭാവന ചെയ്ത കോട്ടയം 1962 ബാച്ച് ലോകമെമ്പാടുമായി ജോലി ചെയ്യുന്ന നിരവധി മയക്കൽ വിദഗ്ദരേയും സൃഷിടിച്ചു.ഡോ.രാജമ്മ ചെറിയാൻ(കോട്ടയം) ഡോ.സുധീന്ദ്രൻ(അടിമാലി)ഞാൻ എന്നിവർക്ക് അവരുടെ മക്കളെ കോട്ടയം മെഡിക്കൽ കോളേജിൽ തന്നെ പഠിപ്പിച്ചു ഡോക്ടർമാർ ആക്ക്ൻ കഴിഞ്ഞു. കൂട്ടായ്മയിൽ ആധ്യക്ഷം വഹിക്കാനുള്ള ഭാഗ്യം എനിക്കാണു കിട്ടിയത്.ജോർജു ജേക്കബ് സാറിന്റെ ആദ്യ ഹൗസ് സർജനായി, ലോകപ്രശസ്ത പ്രമേഹരോഗ വിദ്ഗദൻ ഡോ.പി.ജെ.ഗീരുഗീസിന്റെ കൂടെ ചികിസാരീതി പഠിക്കാൻ കിട്ടിയ ഭാഗ്യം ഞാൻ എടുത്തു പറഞ്ഞു.പിൽക്കാലത്തു എന്റെ മകനും ആദ്ദേഹത്തിന്റെ കൂടെ ജോലി നോക്കാൻ ഭാഗ്യം കിട്ടി.ആക്കാലത്തു ഡോ.മേരി ജോർജിനെ കണ്ടു മുട്ടിയ കാര്യവും അവരുടെ ഹൃദയങ്ങൾ തമ്മിൽ ചെണ്ടകൊട്ടിയ കാര്യവും വിവാഹവും ഞാൻ കൂട്ടുകാരെ ഓർമ്മിപ്പിച്ചു.കേരളത്തിൽ നിന്നും ആദ്യം ആധുനിക വൈദ്യ ശാസ്ത്രം പഠിച്ചു തുടങ്ങിയതു കോഴഞ്ചേരി ക്കാരാണെന്നും അതിനു കാരണം മാരാമൺ കണ് വൻഷനുകാളെന്നും ഞാൻ കൂട്ടുകാരെ ഓർമ്മപ്പെടുത്തി.ഡോ.മാത്യൂ വർഗീസ്സിന്റെ മുത്തശ്ശൻ ആദ്യകാല കൊട്ടാരം ഫിസിഷ്യൻ ആയിരുന്നു.ആദ്യം എം.ബി.ബി.എസ്സ് എടുത്തതാകട്ടെ ഡോ.മാത്യൂ വർഗീസ്സും. സാധാരണക്കാരെ ബോധവൽക്കരിക്കാൻ ഡോ.കെ.പി.ജോർജ് വർഷങ്ങളായി തുടർച്ചയായി മനോരമ വീക്ലിയിൽ എഴുന്നകാര്യം ഞാൻ എടുത്തു കാട്ടി. അൻപതു കൊല്ലത്തിനു ശേഷമുള്ള സഹപാഠികളുടെ ഒത്തു ചേരൽ അവിസ്മരണീയമായി.