Saturday, August 08, 2015

എന്റെ ഗുരുനാഥന്‍



എന്റെ ഗുരുനാഥന്‍
===================
ശ്രേഷ്ഠരായ നിരവധി മെഡിക്കല്‍ അധ്യാപകരുടെ വന്‍ നിരയുണ്ട് കേരളത്തില്‍ .എന്നാല്‍ ഒന്നിലധികം മെഡിക്കല്(നോണ്‍ ക്ലിനിക്കല്‍)വിഷയങ്ങള്‍ ഒന്നിലധികം ബാച്ചുകളെ പരിശീലിപ്പിച്ച ഒരു മെഡിക്കല്‍ ഗുരു മാത്രമേ ഉള്ളു കേരളത്തില്‍ .ഡോ.എം ബലരാമന്‍ നായര്‍ എന്ന പതോളജിസ്റ്റ്‌ .
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ആദ്യ ബാച്ച് .
പ്രമുഖ പതോള ജിസ്റ്റും പ്രിന്സിനപ്പലുമായിരുന്ന എം.തന്കവേല് സാറിന്റെ അരുമ ശിഷ്യന്‍ .അദ്ദേഹത്തിന്റെ ചിത്രം ഇപ്പോഴും മേശപ്പുറത്ത് വച്ച് ആദരിച്ചിരുന്ന അധ്യാപകശ്രേഷ്ടന്‍ .
ഞങ്ങള്‍ കോട്ടയം 1962 ബാച്ച് 1961 ബാച്ച് വിദ്യാര്ത്തികളുടെ പാതോളജി അദ്ധ്യാപകന്‍ -വകുപ്പുമെധാവി. ഫോറനസിക്ക് വിഭാഗത്തില്‍ അധ്യാപകര്‍ ഇല്ലാത്തിരുന്നതിനാല്‍ ആ വിഷയവും പഠിപ്പിച്ച ശ്രേഷ്ഠഗുരു.
രണ്ടു വിഷയങ്ങളിലും കൂടിയ മാര്ക്ക് വാങ്ങാന്‍ കഴിഞ്ഞു .ഒരു പക്ഷെ നോന്‍ ക്ലിനിക്കല്‍ വിഷയം സ്വീകരിച്ചിരുന്നുവെങ്കില്‍ ഫോറന്സിക്(Forensic) അദ്ധ്യാപകന്‍ ആയി തീരുമായിരുന്നു ഞാനും .
എന്റെ സീനിയര്‍ ശിവശങ്കര പിള്ളയും ജൂനിയര്‍ രാധാകൃഷ്ണ
നും ഫോറന്സിനക് വിഷയം എടുത്ത് വകുപ്പ് മേധാവികളും പിന്നെ പ്രിന്സിഷപ്പല്‍ മാറും ഡി.എം ഈ(DME) യും മറ്റുമായി .
ബലരാമന്‍ നായര്‍ സാറിന്റെ ഫോറന്സിക്-ലീഗല്‍ മെഡിസിന്‍ ക്ലാസ്സുകള്‍ അവരെ സ്വാധീനിച്ചിരിക്കണം.
സാര്‍ പിന്നീട് പ്രിന്സിുപ്പല്‍ ആയി.റിട്ടയര്‍ ചെയ്ത ശേഷം കോയമ്പത്തൂരില്‍ പി.എസു .ജി(PSG) യില്‍ ഗുരു തന്കവേലു
സാറിനൊപ്പം അധ്യാപകര്‍ ആയി.അക്കാലത്ത് മകനു അഡമിഷന്‍ ആയി ഇരുവരെയും കണ്ടിരുന്നു. അയാള്ക്ക് ‌ മെരിറ്റില്‍ കോട്ടയത്ത് തന്നെ അഡ്മിഷന്‍ കിട്ടിയതിനാല്‍ എന്റെ ആ ഗുരുക്കളുടെ ശിഷ്യനാകാന്‍ ഭാഗ്യം കിട്ടിയില്ല.
പിന്നീടു സാര്‍ ഡോക്ടെര്‍സ് ക്ലിനിക്കല്‍ ലാബ് പാതോളജി വിഭാഗം മേധാവിയായി .സാര്‍ ഒപ്പ് വച്ചു അയച്ച നിരവധി പാതോളജി റിപ്പോര്ട്ടു കള്‍ രോഗനിര്ന്നയത്ത്തില്‍ സഹായിച്ചു പോന്നു.
പന്തളം അര്ച്ചന ഹോസ്പിറ്റലില്‍ ജോലി ചെയുന്ന തൊണ്ണൂറുകളില്‍
ഫ്രീ രാഡിക്കലുകളെ(Free Radicle) കുറിച്ചുള്ള വാര്ത്ത്കള്‍ വന്നു തുടങ്ങി.അവയ്ക്കെതിരായി ആന്റി ഒക്സിടന്റുകള്‍(Anti-Oxidents) ചെയ്യുന്ന പ്രവര്ത്തനവും .ഈ വിഷയത്തില്‍ മലയാളികളെ ബോധവല്ക്ക്രിക്കുന്ന ആദ്യ ലേഖനം ("ശരീരത്തിലെ ഭീകരപ്രവര്ത്തകര്‍" -കേരളകൗമുദി ലീഡര്‍ പേജ് ലേഖനം )
എഴുതുന്ന സമയം ഇന്റര്നെ്റ്റ് ലഭ്യമായിരുന്നില്ല .അത്യാവശ്യം ചില വിവരങ്ങള്‍ സാര്‍ ശേഖരിച്ചു തന്നു .ഇന്നും ആ വിഷയത്തില്‍ മലയാളത്തില്‍ എഴുതപ്പെട്ട അപൂര്വ്വ ലേഖനം അങ്ങനെ പിറവി എടുത്തു .
ആദ്യ കാല നോണ്‍ ക്ലിനിക്കല്‍ ഗുരുക്കള്‍ മിക്കവാറും സ്മരണ മാത്രമായി .
അനാട്ടമി യിലെ മഹന്തി (കട്ടാക്ക് )
പ്രേവന്റീവ് മെഡിസിനിലെ ഐസ്സക ജോസഫ്(Velloor)
എന്നിവര്‍ അന്നേ വയോധികര്‍ .നേരത്തെ മണ്മറഞ്ഞു .
ഫിസിയോളജി പ്രോഫസ്സര്‍ കം പ്രിന്സി പ്പല്‍ സി.എം .ഫ്രാന്സ്സിസ് ഏതാനും വര്ഷം മുമ്പ് അന്തരിച്ചു .രസികനായിരുന്ന ജയരാമപ ണിക്കര്‍(ബാക്ടീരിയോലജി ) സാറും അന്തരിച്ചു .ഈ വര്ഷം ഫാര്മക്കോളജി (Pharmacolohy)വിഭാഗം കല്യാണി എന്ന തമ്പുരാട്ടിയും .
അധ്യാപനം തപസ്യ ആക്കിയിരുന്ന ബയോ കെമിസട്രിയിലെ യജ്ഞ നാരായണ അയ്യര്‍ ഒരു പക്ഷെ ഉണ്ടായിരിക്കാം .പി.എസ് ജിയില്‍ ബലരാമന്‍ നായര്‍ സാറിനൊപ്പം സാറും ഉണ്ടായിരുന്നു .കണ്ടിരുന്നു .
ഒരു പക്ഷെ അക്കൂട്ടത്തില്‍ ഇന്നും ജീവിച്ചിരിക്കുന്ന ഏക ഗുരു ബലരാമന്‍ സാര്‍ ആയിരിക്കാം
സാറിനു ഈ വിനീത ശിഷ്യന്റെ പ്രണാമം
ആയുരാരോഗ്യ സൌഖ്യം നേരുന്നു
ഈ പ്രായത്തില്‍ ഫേസ് ബുക്ക് അക്കൌണ്ട് തുടങ്ങി
ഞങ്ങള്‍ ശിഷ്യരെ അങ്ങ് ഞെട്ടിച്ചു കളഞ്ഞിരിക്കുന്നു
ആദരപൂര്വ്വം
ശിഷ്യന്‍
കെ.ഏ.ശങ്കരപിള്ള (1962 Kottayam ബാച്ച്)